Kerala
കൊച്ചി : കോതമംഗലം സർക്കിൾ ഇൻസ്പെക്ടർക്കെതിരെ ഫേയ്സ്ബുക്കിലൂടെ ഭീഷണി മുഴക്കിയ അർജുൻ ആയങ്കിക്കെതിരെ പോലീസ് കേസെടുത്തു. ഐടി ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സമാധാനമായി പെന്ഷന് വാങ്ങി ശിഷ്ടജീവിതം നയിക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു ആയങ്കിയുടെ പോസ്റ്റ്.
കോതമംഗലത്ത് സുഹൃത്തിന്റെ വിവാഹത്തിന് എത്തിയ അര്ജുന് ആയങ്കിയെയും സുഹൃത്തുക്കളെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ സംഭവത്തിലായിരുന്നു അര്ജുന് ആയങ്കിയുടെ ഭീഷണി പോസ്റ്റ്. കോതമംഗലം സര്‍ക്കിള്‍ ഏമാന് തുറന്ന കത്ത് എന്ന് പറഞ്ഞുകൊണ്ടായിരുന്നു അര്ജുന് ആയങ്കിയുടെ പോസ്റ്റ്.
ആരെയൊക്കെയോ പ്രീതിപ്പെടുത്താന്‍ വേണ്ടിയായിരുന്നു തങ്ങള്‍ക്കെതിരായ നടപടിയെന്നാണ് അര്ജുന് ആയങ്കി പോസ്റ്റില്‍ പറഞ്ഞത്. പോലീസ് നടപടിയില്‍ തങ്ങളാരും ക്ഷമിച്ച് വീട്ടില്‍ പോയി കഞ്ഞിയും കുടിച്ച് കിടന്നുറങ്ങില്ലെന്നും തങ്ങളിത്രപേരുടെ ജീവിതം ഒരൊറ്റ രാത്രി പുലരുമ്പോഴേക്ക് കീഴ്മേല്‍ മറിച്ച തന്നെ വെറുതെ വിടില്ലെന്നും അര്ജുന് ആയങ്കി പോസ്റ്റില്‍ പറഞ്ഞിരുന്നു.
National
ബംഗളൂരു: ശിവാജി നഗറിലെ ബൗറിംഗ് ആൻഡ് ലേഡി കഴ്സൺ ആശുപത്രിയുടെ മതില് തകര്‍ന്ന് ഏഴ് പേര് മരിക്കാനിടയായ സംഭവത്തില്‍ കര്‍ണാടക ലോകായുക്ത സ്വമേധയാ കേസെടുത്തു.
സംഭവത്തില്‍ കുറ്റക്കാരായ ഉദ്യോഗസ്ഥര്ക്കെതിരേ കര്‍ശന നടപടിയുണ്ടാകുമെന്ന് ജസ്റ്റിസ് ബി.എസ്. പാട്ടീല്‍ മുന്നറിയിപ്പ് നല്കി.
ഇന്നലെ ദുരന്തസ്ഥലം സന്ദര്‍ശിച്ച ലോകായുക്ത, അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയില്‍ ശക്തമായ അതൃപ്തി രേഖപ്പെടുത്തി. ബുധനാഴ്ച വൈകുന്നേരമുണ്ടായ കനത്ത മഴയിലും കാറ്റിലും ആലിപ്പഴം വീഴ്ചയിലുമാണ് ആശുപത്രിയുടെ മതില് തകര്‍ന്നു വീണത്.
രണ്ടു മലയാളികൾ ഉൾപ്പെടെ ഏഴു പേരാണ് അപകടത്തില്‍ മരിച്ചത്. മഴയില്‍ നിന്നും രക്ഷനേടാനായി മതിലിനോട് ചേര്‍ന്ന് അഭയം പ്രാപിച്ചവരാണ് അപകടത്തില്‍പ്പെട്ടതെന്ന് പോലീസ് അറിയിച്ചു. ഏഴു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
Kerala
തൃശൂർ: വാടാനപ്പള്ളിയിലെ കിറ്റ് വിവാദത്തിൽ പോലീസ് കേസെടുത്തു. ചാമ്പ്യൻസ് ട്രേഡേഴ്സെന്ന സ്ഥാപന ഉടമ പ്രവീൺ ജിത്തിനെ പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്. 72542 രൂപ വില വരുന്ന ഭക്ഷ്യസാധനങ്ങളാണ് കിറ്റുകളിൽ ഉണ്ടായിരുന്നതെന്നാണ് എഫ്ഐആറില്‍ പറയുന്നത്.
തെരഞ്ഞെടുപ്പ് ഫ്ലൈയിംഗ് സ്ക്വാഡ് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റായ പി. ബാബുമോന്റെ നിർദ്ദേശപ്രകാരമാണ് കേസ്. കിറ്റ് വിവാദത്തിൽ കേസെടുക്കാൻ ചാവക്കാട് മജിസ്ട്രേറ്റ് കോടതി അനുമതി നൽകിയതിനു പിന്നാലെയാണ് വാടാനപ്പള്ളി പോലീസ് കേസെടുത്തിരിക്കുന്നത്.
വോട്ടർമാരെ സ്വാധീനിക്കാൻ ബിജെപി കിറ്റ് തയാറാക്കിയെന്നാണ് യുഡിഎഫ് സ്ഥാനാർഥി ടി.എൻ. പ്രതാപന്റ പരാതി. ഒരുപകൽ നീണ്ട പ്രതിഷേധങ്ങളുണ്ടായിട്ടും കിറ്റ് വിവാദത്തിൽ പോലീസ് വേണ്ട നടപടി എടുത്തില്ലെന്നാണ് കോൺഗ്രസ് വാദം.
തൃശൂര്‍ ഒളരിക്കരയില്‍ കിറ്റ് വിതരണം ചെയ്തതില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം പോലീസ് കേസെടുത്തിരുന്നു. ബിജെപി പ്രാദേശിക നേതാവായ രാധാകൃഷ്ണനാണ് ഈ കേസിലെ പ്രതി.
Kerala
കൊച്ചി: യുവാക്കളെ മർദിച്ച സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്തു. വ്യാഴാഴ്ച വൈകുന്നേരം നടന്ന സംഭവത്തിൽ വൈപ്പിൻ സ്വദേശികളായ നിതിൻ, നെസ്റ്റൺ എന്നിവർക്കാണ് മർദനമേറ്റത്.
ഞാറക്കൽ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ സഞ്ചരിച്ച സ്വകാര്യ വാഹനത്തിന്റെ അമിതവേഗം ഇവർ ചോദ്യം ചെയ്തിരുന്നു. തുടർന്ന് പോലീസുകാർ ഇവരെ മർദിക്കുകയായിരുന്നു. യുവാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മുളവുക്കാട് പോലീസ് കേസെടുത്തത്.
പോലീസുകാർക്കെതിരെ വകുപ്പുതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ റൂറൽ എസ്പി മുനമ്പം ഡിവൈഎസ്പിയോട് റിപ്പോർട്ട് തേടി.
Kerala
കൊച്ചി: അഭിഭാഷക കമ്മീഷനുനേരേ അസഭ്യവര്‍ഷം നടത്തിയ ജിഎസ്ടി ഉദ്യോഗസ്ഥനെതിരേ പോലീസ് കേസെടുത്തു.
അഭിഭാഷക കമ്മീഷണറുടെ പരാതിയില്‍ സ്റ്റേറ്റ് ജിഎസ്ടി അസിസ്റ്റന്റ് കമ്മീഷണര്‍ കോട്ടയം കുമരകം സ്വദേശി ബാലഗോപാലിനെതിരേയാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്തത്.
തൃശൂര്‍ കുടുംബക്കോടതിയുടെ നിര്‍ദേശപ്രകാരം കൊച്ചിയിലെ ഫ്ലാറ്റിലെ സ്ഥാവര ജംഗമ വസ്തുക്കള്‍ പരിശോധിക്കാനെത്തിയ അഭിഭാഷക കമ്മീഷനു നേരേയായിരുന്നു ജിഎസ്ടി ഉദ്യോഗസ്ഥന്റെ അസഭ്യവര്‍ഷം.
എറണാകുളം മറൈന്‍ ഡ്രൈവിലെ അബാദ് പ്ലാസ ഫ്ലാറ്റില്‍ അമ്മാവന്റെ പേരിലുള്ള അപ്പാര്‍ട്ട്മെന്റിലാണ് ഉദ്യോഗസ്ഥന് താമസിക്കുന്നത്. കാനഡയില്‍ കഴിയുന്ന അമ്മാവനും ഭാര്യയും തമ്മിലുള്ള വിവാഹമോചന നടപടികള്‍ അവിടെ നടക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് അമ്മാവന്റെ ഭാര്യ തൃശൂര്‍ കുടുംബക്കോടതിയിലും ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജി പരിഗണിച്ചാണു കോടതി ഫ്ലാറ്റ് പരിശോധിച്ചു വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ അഭിഭാഷക കമ്മീഷനെ നിയോഗിച്ചത്.പോലീസ് സുരക്ഷയിലാണ് കമ്മീഷന് പരിശോധനയ്ക്കെത്തിയത്.
Kerala
കൊച്ചി: സ്പായിൽ പോയ വിവരം ഭാര്യയെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി സിവിൽ പോലീസ് ഓഫീസറിൽ നിന്നും പണം കവർന്ന എസ്ഐക്കെതിരെ കേസ്.
പാലാരിവട്ടം സ്റ്റേഷനിലെ എസ്ഐ കെ.കെ. ബിജുവാണ് സിപിഒയെ ഭീഷണിപ്പെടുത്തി നാല് ലക്ഷം രൂപ തട്ടിയെടുത്തത്. സിപിഒ സ്പായിൽ പോയി മടങ്ങിയ ശേഷം ജീവനക്കാരിയുടെ മാല കാണാതായിരുന്നു. ഇവർ ഇക്കാര്യം സിപിഒയെ വിളിച്ച് അറിയിച്ചു.
തുടർന്ന് ജീവനക്കാരിയുടെ താലിമാല മോഷ്ടിച്ചു എന്ന് കാണിച്ച് സിപിഒയ്ക്കെതിരെ പരാതി ഉന്നയിച്ചു. ഈ വിഷയത്തിലാണ് ഇടനലിക്കാരനായി എസ്ഐ ബിജു ഇടപെടുന്നത്.
പണം നൽകണമെന്നും വീട്ടിൽ അറിഞ്ഞാൽ വിഷയമാകുമെന്നും എസ്ഐ ബിജു സിപിഒയോട് പറഞ്ഞു. പിന്നാലെ സിപിഒയെ കബളിപ്പിച്ച് നാല് ലക്ഷം രൂപ തട്ടുകയായിരുന്നു.
കബളിക്കപ്പെട്ടു എന്ന് സംശയം തോന്നിയതിനെ തുടർന്ന് സിപിഒ പാലരിവട്ടം പോലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വസ്തുതയുണ്ടെന്ന് പോലീസ് കണ്ടെത്തിയത്.
പിന്നാലെ എസ്ഐയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. കേസിൽ സ്പാ നടത്തുന്ന യുവതി അടക്കം മൂന്നുപേർ പ്രതികളാണ്. ബിജുവിനെതിരെ വകുപ്പ് തല നടപടി ഉണ്ടാകും.
Kerala
കോഴിക്കോട്: ബാലുശേരിയിലെ കോട്ട പരദേവതാ ക്ഷേത്രത്തിലെ സ്വർണ ഉരുപ്പടികൾ കാണാതായ സംഭവത്തിൽ കേസെടുത്ത് പോലീസ്. ക്ഷേത്രത്തിലെ മുൻ എക്സിക്യൂട്ടീവ് ഓഫീസർ ടി. ടി. വിനോദനെതിരെയാണ് ബാലുശേരി പോലീസ് കേസെടുത്തത്.
വഞ്ചന, ക്രിമിനൽ വിശ്വാസ ലംഘനം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തത്. നിലവിലെ എക്സിക്യൂട്ടീവ് ഓഫീസർ ദിനേഷ് കുമാറിന്റെ പരാതിയിലാണ് നടപടി. ക്ഷേത്രത്തില്‍ കാണിക്കയായി കിട്ടിയ 20 പവനോളം സ്വർണമാണ് കാണാതായത്.
2023 ൽ വിനോദൻ സ്ഥലം മാറി പോയതിന് ശേഷം ഇതുമായി ബന്ധപ്പെട്ട കണക്കുകൾ പിന്നീട് വന്ന ഓഫീസർമാർക്ക് കൈമാറിയിരുന്നില്ല.